ഓപ്പറേഷന്‍ തൂഫാന്‍, ദി നാര്‍ക്കോ ഹണ്ട്

ഓപ്പറേഷൻ തൂഫാൻ 2.0

ലഹരിവസ്തുക്കളുടെ ഉപയോഗവും വിതരണവും വേരോടെ പിഴുതെറിയാൻ കേരള പോലീസും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന സമഗ്ര ലഹരിവിരുദ്ധ ജനകീയ മുന്നേറ്റം. ഓരോ വാർഡിലേക്കും വീടുകളിലേക്കും പ്രതിരോധം എത്തിക്കുക എന്നതാണ് ലക്ഷ്യം.

കേരള പോലീസ് തദ്ദേശസ്വയംഭരണ വകുപ്പ് 12 മാസത്തെ പദ്ധതി
സംസ്ഥാനതല ഉദ്ഘാടനം: 2026 സെപ്റ്റംബർ 28-ന് ബഹു.അഭ്യന്തര വകുപ്പ് മന്ത്രി ശ്രീ.രമേഷ് ചെന്നിത്തല നിർവ്വഹിച്ചു.

പ്രധാന കർമ്മപദ്ധതികൾ

തൂഫാൻ വാരിയേഴ്സ് (Toofan Warriors)

ഓരോ തദ്ദേശ വാർഡിൽ നിന്നും ജനപ്രതിനിധികൾ, കുടുംബശ്രീ, ഹരിതകർമ്മ സേന, ആശാ-അങ്കണവാടി പ്രവർത്തകർ, വിദ്യാർത്ഥികൾ, സന്നദ്ധപ്രവർത്തകർ എന്നിവരടങ്ങുന്ന ചുരുങ്ങിയത് 10 വോളന്റിയർമാരെ തെരഞ്ഞെടുത്ത് ചുമതലപ്പെടുത്തുന്നു.

വാർഡ് തല ജനജാഗ്രതാ സമിതികൾ

ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരെയും തൂഫാൻ വാരിയേഴ്സിനെയും ഉൾപ്പെടുത്തി വാർഡ് തല ജനജാഗ്രതാ സമിതികൾ പുനഃസംഘടിപ്പിക്കും.

സ്പെഷ്യൽ തൂഫാൻ ഗ്രാമസഭകൾ

ലഹരി ഭീഷണികളും പ്രാദേശിക പ്രശ്നങ്ങളും ചർച്ച ചെയ്യുന്നതിനും ലഹരി വ്യാപന കേന്ദ്രങ്ങൾ (Hotspots) കണ്ടെത്തുന്നതിനുമായി പ്രത്യേക ഗ്രാമസഭകൾ ചേരും.

രഹസ്യ വിവരശേഖരണം

ലഹരി വിതരണ കേന്ദ്രങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് വിവരങ്ങൾ കൈമാറാൻ രഹസ്യ സ്വഭാവമുള്ള ടോൾ ഫ്രീ നമ്പറുകൾ, വാട്സ്ആപ്പ് ഹെൽപ്പ് ലൈനുകൾ, QR കോഡുകൾ എന്നിവ സജ്ജമാക്കും.

തൂഫാൻ കെയർ & പുനരധിവാസം

ലഹരിക്ക് അടിമപ്പെട്ടവരെ കുറ്റവാളികളായി കാണാതെ ജില്ലാ തലത്തിൽ കൗൺസിലിംഗ്, ചികിത്സ, ഡി-അഡിക്ഷൻ സൗകര്യങ്ങൾ, ആഫ്റ്റർ കെയർ സംവിധാനം എന്നിവ ഉറപ്പാക്കും.

വിദ്യാർത്ഥി സുരക്ഷ

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്കൂൾ/കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുമായി (SPG/CPG) ചേർന്ന് 'തൂഫാൻ ലഹരിവിരുദ്ധ ക്ലബ്ബുകൾ' കൂടുതൽ സജീവമാക്കും.

12 മാസത്തെ പ്രവർത്തന കലണ്ടർ

  1. മാസം 1 - 3

    സ്പെഷ്യൽ ഗ്രാമസഭകൾ, സ്കൂൾ/കോളേജ് ബോധവൽക്കരണം, പ്രാദേശിക ഹോട്ട്സ്പോട്ടുകൾ കണ്ടെത്തൽ.

  2. മാസം 4 - 6

    രക്ഷിതാക്കൾക്കായി കൗൺസിലിംഗ് ക്യാമ്പുകൾ, യുവജനങ്ങൾക്കായി ലഹരിവിരുദ്ധ കായിക-കലാ മത്സരങ്ങൾ.

  3. മാസം 7 - 9

    രഹസ്യവിവര ശേഖരണ സംവിധാനങ്ങളുടെ പ്രചാരണം, മെഡിക്കൽ / ഡി-അഡിക്ഷൻ ക്യാമ്പുകൾ, തൊഴിലിടങ്ങളിലെ ബോധവൽക്കരണം.

  4. മാസം 10 - 12

    കുടുംബശ്രീ ഗൃഹസന്ദർശനങ്ങൾ, വിദ്യാർത്ഥികൾക്ക് മെന്ററിംഗ് ശിൽപശാലകൾ, മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന വാർഡുകൾക്കും വിദ്യാലയങ്ങൾക്കും അംഗീകാരം.

ലഹരിമുക്ത കുടുംബം – ലഹരിമുക്ത വിദ്യാലയം – ലഹരിമുക്ത വാർഡ് – ലഹരിമുക്ത കേരളം

ഈ ലക്ഷ്യം കൈവരിക്കാൻ എല്ലാ പൊതുജനങ്ങളും ഈ ജനകീയ യജ്ഞത്തിൽ പങ്കാളികളാവുക.