വനപർവ്വം ഇക്കോടൂറിസം

കേരള ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റിന് കീഴിൽ പുതുതായി ആരംഭിക്കപ്പെട്ട ജൈവവൈവിധ്യ ഉദ്യാനമാണ് വനപർവ്വം. കോഴിക്കോട് ജില്ലയിലെ ഈങ്ങപ്പുഴയിൽ സ്ഥിതി ചെയ്യുന്ന ഈ ജൈവവൈവിധ്യ ഉദ്യാനമാണ് കാക്കവയൽ വനപർവ്വം. താമരശ്ശേരി ഫോറസ്റ്റ് റേഞ്ചിന് കീഴിലാണ് ഇത് സ്ഥിതിചെയ്യുന്നത്. കോഴിക്കോട് വയനാട് എൻ.എച്ച് 212 ലാണ് ഈങ്ങാപ്പുഴ.

കാക്കവയൽ വനപർവ്വം കവാടം

ഇവിടെ നിന്നും 3 കിലോമീറ്റർ സഞ്ചരിച്ചാൽ കാക്കവയലിലെത്താം. 111.4 ഹെക്ടറിലായി സ്ഥിതി ചെയ്യുന്ന ഈ ജൈവ വൌവിദ്യ ഉദ്യാനത്തിൽ ആയിരക്കണക്കിന് സസ്യവര്ഗങ്ങളും ഔഷധസസ്യങ്ങളുമുണ്ട്. അപൂർവ്വങ്ങളായ ചിത്രശലഭങ്ങളും ഇവിടെ കാണാം. വിവിധയിനം പക്ഷികളും ചെറുജീവികളുടെയും ആവാസ സ്ഥലം കൂടിയാണ് വനപർവ്വം. 2011 ഫെബ്രുവരി നായിരുന്നു 96.86 ലക്ഷം രൂപയുടെ പദ്ധതി ഉദ്ഘാടനം. സംസ്ഥനവനം മന്ത്രി ബിനോയ് വിശ്വം പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ധാരാളം പ്രകൃതി നിരീക്ഷകരും വിദ്യാർഥികളും ഇവിടെ എത്തിക്കൊണ്ടിരിക്കുന്നു. വിവിധയിനം മുളകളും ഓർക്കിഡുകളും ഇവിടെ കാണാം.

വനപർവ്വം